Saturday, August 30, 2008

ബ്ലൂ മാങ്കോ ബുക്സിന്റെ അഭിമുഖം


ബൂലോഗത്തെ എണ്ണപ്പെട്ട കവികളില്‍ ഒരാളായ ശ്രീ. ശ്രീദേവീനായരുമായി ബ്ലൂമാങ്കോ ബുക്സിന്റെ മുതലാളിമാര്‍ നടത്തിയ അഭിമുഖം ചവറുകളിലേയ്ക്ക് തിരഞ്ഞെടുത്തിരിയ്ക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.

ബൂലോഗത്തില്‍ ഈ അഭിമുഖത്തിന് തുല്യം വെയ്ക്കാന്‍ മറ്റൊരു അഭിമുഖവും നാളിതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. എണ്ണമിട്ട് മുതലാളി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം അക്കമിട്ട് പ്രശസ്ത കവി ശ്രീ. ശ്രീദേവീനായര്‍ മറുപടി പറഞ്ഞിരിയ്ക്കുന്നു.

വായിയ്ക്കുക ബ്ലൂമാങ്കോ ബുക്സിന്റെ ഏറ്റവും പുതിയ അഭിമുഖം.

6 comments:

കുറ്റിച്ചൂല്‍ said...

ശേഖരത്തിലേയ്ക്ക് ഒരു പൊന്‍ തൂവല്‍ കൂടി.

മത്തായി said...

ഡിയര്‍ കുറ്റി, ഗലക്കന്‍. ഇങ്ങനൊരെണ്ണം നേരത്തെ തുടങ്ങേണ്ടതായിരുന്നു. ബ്ലൂതേങ്ങയുടെ ഇങ്കിരീസ് വിഭാഗം കൂടിശ്രദ്ധിക്കുക. ചവറോ ചവര്‍, ഇതാണ്‍ടാ ഇങ്കിരീസ്, ഇതിലും ക്രൂരമായി ഇംഗ്ലീഷുകാ‍രനോടൊന്നും നമ്മുക്കുചെയ്യാനാവില്ല. [ഉദാ: ചുവന്ന പുറം ചട്ടയുള്ള ആ‍ാ നോവലിന്റെ(?) പരിഭാഷ, ഇതിന്റെ മൊതലാളിമാര്‍ പരസ്പരം എഴുതുന്ന അഭിമുഖങ്ങള്‍] മൊത്തത്തില്‍ ശേഖരിച്ചു വെച്ചോളൂ, എപ്പൊ വേണമെങ്കിലും അവര്‍ ഷട്ടര്‍ ഇടും. എന്നിട്ടൊരു കോണീന്നലക്ക് മച്ചാ.

Umesh::ഉമേഷ് said...

ഒരു സ്ത്രീയെ-കവയിത്രിയെ-സൂചിപ്പിക്കാന്‍ “കവി” എന്ന പദം ഉപയോഗിച്ചതില്‍ തെറ്റൊന്നുമില്ല. മനുഷ്യന്‍, രാഷ്ട്രപതി, നേതാവു് എന്നൊക്കെ പറയുന്നതു പോലെ.

ഞാന്‍ പച്ചക്കരടി said...

കുറ്റിച്ചൂല്‍,

ഇതില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ? ആ അഭിമുഖം മൊത്തം അവര്‍ എഴുതിയതാണ് എന്ന് എന്തോ വിശ്വാസം വരുന്നില്ല.

അഥവാ അങ്ങനെ അവര്‍ എഴുതിയത് ആണെങ്കില്‍ - വെറും പൈങ്കിളി ഇന്റര്‍വ്യൂ നിലവാരമേ ഇതിന് ഉള്ളൂ.

മറ്റാരെങ്കിലും അവര്‍ക്കുവേണ്ടി ഇന്റര്‍വ്യൂ ഉത്തരങ്ങള്‍ എഴുതിപ്പിടിപ്പിച്ചത് ആണെങ്കില്‍ - ദയവുചെയ്ത് ഇത്തരം ക്രൂരത ഒരു സ്ത്രീയോട് ചെയ്യരുത്.

un said...

കുറ്റിച്ചൂലേ,
അവര്‍ കബളിക്കപ്പെടുന്നത് അവര്‍ തന്നെ അറിയുന്നില്ല എന്നാണെനിക്കു തോന്നുന്നത്. ആരെങ്കിലും ഈ അഭിമുഖത്തിന്റേയും വിവര്‍ത്തനങ്ങളുടേയും പരിഹാസ്യത അവരെപറഞ്ഞു ബോധ്യപ്പെടുത്തിയെങ്കില്‍ എന്നാശിച്ചു പോകുന്നു.

ഉമേഷ് പറഞ്ഞത് ശരിയാണു. കവി എന്നതില്‍ തെറ്റൊന്നുമില്ല. നടിമാരെയും പലരുമിപ്പോള്‍ ആക്റ്റര്‍ എന്നാണു വിശേഷിപ്പിക്കുന്നത്.

പാര്‍ത്ഥന്‍ said...

പ്രശസ്ത നിരൂപകനും കവിയുമായ ശ്രീമാന്‍ എം കെ ഹരികുമാര്‍ വായിച്ചു അഭിപ്രായം പറഞ്ഞപ്പോഴാണ്.

ഈ ബൂലോകവായനക്കാര്‍ ഇവരെയൊക്കെ മനസ്സിലാക്കാതെ പോകുന്നത്‌ കഷ്ടം തന്നെ. പഴയ ഒരു പരസ്യം ഓര്‍മ്മ വരുന്നു. "പ്രേമത്തിന്റെ പരിമളം ഒളിച്ചുവെച്ചാലും ഒളിച്ചിരിക്കില്ല."
പൂക്കാത്തപൂമരക്കൊമ്പിലിന്നാദ്യമായ്,
പൂക്കാത്തപ്പൂവുകള്‍ പുഞ്ചിരിച്ചു
തേനൂറും കായ്കളും നന്നായിചിരിച്ചു
കായ്ക്കാത്ത ശാഖകളിലെന്നുമെന്നും


ജീവിതം ധന്യമാവാന്‍ ഇതില്‍പരം എന്തുവേണം.