Monday, September 1, 2008

അഞ്ചരക്കണ്ടി സര്‍, താങ്കള്‍ക്ക് അഭിവാദനങ്ങള്‍!




ബൂലോഗത്തില്‍ ഇതുവരെ അംഗാമാകാത്ത (ബൂലോഗം എന്തോന്നാ പാല്‍ സ്വസൈറ്റിയോ അംഗമാകാന്‍ എന്നൊന്നും ചോയിച്ചേയ്ക്കരുത്.) ഒരു ബ്ലോഗര്‍ പോലും അല്ലാത്ത, ഞാന്‍ ഞാന്‍ മാത്രം ഫെയിം ശ്രീമാന്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ഏറ്റവും പുതിയ പോസ്റ്റുകളില്‍ ഒന്നിന് ചവറുകളില്‍ സ്ഥാനം പിടിയ്ക്കാന്‍ കഴിഞ്ഞത് തികച്ചും യാദൃശ്ചികമായാണ്. ബന്ദിനെയും ഹര്‍ത്താലിനേയും തള്ളിപ്പറഞ്ഞ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി, വാക്കു മാറ്റുന്നതില്‍ ശ്രീമാന്‍ അഞ്ചരക്കണ്ടിയേയും കടത്തിവെട്ടി. കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയ്ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ മാറ്റാന്‍ ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടി വരുമെങ്കില്‍ ബുദ്ധദേവിന് ഒറ്റ രാത്രിയേ വേണ്ടി വന്നുള്ളൂ.

സഖാവ് ബുദ്ധദേവിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ശ്രീ. അഞ്ചരക്കണ്ടി സമര്‍പ്പിച്ച ബുദ്ധദേവ്, താങ്കള്‍ക്ക് അഭിവാദനങ്ങള്‍! എന്ന അഭിവാദനപോസ്റ്റ് ബൂലോഗ ചരിത്രത്തിന്റെ ഭാഗമായി മാറിയതു കൊണ്ടാണ് ചവറുകളിലെ ശേഖരത്തിലേയ്ക്ക് വന്നു ചേര്‍ന്നത്. ബുദ്ധദേവ് കരണം മറിഞ്ഞത് കൊണ്ടു മാത്രമാണ് ശ്രിമാന്‍ അഞ്ചരക്കണ്ടിയുടെ അഭിവാദനങ്ങള്‍ക്ക് ചവറുകളിലേയ്ക്ക് എണ്ട്രിപാസ് കിട്ടാന്‍ മഹാഭാഗ്യം ഉണ്ടായത്. അതുകൊണ്ട് തന്നെ ശ്രീമാന്‍ അഞ്ചരക്കണ്ടി സഘാവ് ബുദ്ധദേവിനോട് എന്നും കടപ്പെട്ടിരിയ്ക്കുന്നു.

ശ്രീമാന്‍ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ നേതൃത്വത്തില്‍ ഉടന്‍ നടപ്പാകാന്‍ പോകുന്ന കേരളാ ബ്ലോഗേഴ്സ് അക്കാദമിയുടെ ചെയര്‍മാനാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് സഘാവ് ബുദ്ധദേവ്. പ്രതിജ്ഞകള്‍ ലംഘിയ്ക്കുന്നതില്‍ രണ്ടുപേരും ഒരു പോലെയല്ലെങ്കിലും ഇരുവരും തുല്യരാണ്. എന്തൊക്കെയാണ് ലംഘിയ്ക്കപ്പെട്ട അഞ്ചരക്കണ്ടീ പ്രതിജ്ഞകള്‍?

1. ബ്ലോഗെഴുത്ത് നിര്‍ത്തുന്നു. ഇന്നി വെബ് മാസികകളില്‍ മാത്രമേ എഴുതുള്ളൂ. മൂന്ന് മാസം മുന്നേ എടുത്ത ദൃഢപ്രതിജ്ഞ.

2. ബ്ലൊഗ് വായന നിര്‍ത്തുന്നു. ഇന്നി ഇന്റര്‍ നെറ്റിലെ ബ്ലോഗ് ഒഴികെയുള്ള മാധ്യമങ്ങളില്‍ വരുന്നതേ വായിയ്ക്കൂ. ഇതും മൂന്ന് മാസം മുന്നേ എടുത്ത ദൃഢനിശ്ചയം.

3. ആല്‍ത്തറ എന്നൊരു ഗ്രൂപ്പ്. സൊറ പറയാനും കാപ്പി കുടിയ്ക്കാനുമായി തുടങ്ങിയത്. എന്തായെന്ന് അറിയാവുന്നത് ആര്‍ക്കണോ എന്തോ?

4. ഒരു മലയാളം വെബ്ലൈറ്റില്‍ ചങ്ങാതി മാരെ കൂട്ടി മലയാള ബ്ലോഗിങ്ങിനെതിരേ കരിങ്കാലി പണി. കൂടെ ചേരാന്‍ ആളെ കിട്ടാതെയൊന്നുമല്ല അത് വേണ്ടന്ന് വെച്ചത്.

5. ചിത്രകാരനുമായി ചേര്‍ന്ന് ശില്പ ശാലകള്‍. തിരുവനന്തപുരം ശില്പശാലയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ പോഡ്‌കാസ്റ്റി അയച്ച ആശംസാ പ്രസംഗം സംഘാടകര്‍ മുക്കിയപ്പോള്‍ അക്കാദമിയില്‍ നിന്നും വിട്ടുനില്‍ക്കല്‍.

6. തുടര്‍ന്ന് സമാന്തര അക്കാദമി പ്രവര്‍ത്തനം. ഒരാഴ്ചയ്ക്കുള്ളീല്‍ കേരളാ ബ്ലോഗേഴ്സ് അക്കാദമി മറ്റേ ആക്ടും പ്രകാരം രജിസ്റ്റര്‍ ചെയ്യുമെന്ന് പറഞ്ഞ് പോയ ആള്‍ പിന്നെ വന്നത് തമിഴ് ബ്ലോഗാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ ബ്ലോഗെന്നും പറഞ്ഞ്.

7. അനോനികള്‍ക്കെതിരേ പടപൊരുതി അവസാനം സ്വയം അനോനിയായി മാറിയ ബൂലോഗത്തെ ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ള ബ്ലോഗര്‍.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിയ്ക്കുന്ന കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബ്ലോഗിങ്ങിലെ ചരിത്രം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും നാണിപ്പിയ്ക്കും. കേരളത്തില്‍ നിന്നും മനസ്സമാധാനം തേടി ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കി കേരള സംസ്കാരത്തെ തള്ളിപ്പറയുന്ന അഞ്ചരക്കണ്ടിയുടെ പോസ്റ്റുകളില്‍ ഒന്നിനെ ചവറുകളിലേയ്ക്ക് മുതല്‍ കൂട്ടാന്‍ കഴിഞ്ഞതില്‍ കുറ്റിച്ചൂലിന് ചാരിദാര്‍ത്ഥ്യമുണ്ട്.

നന്ദി സുകുമാരന്‍ സര്‍ നന്ദി. സാനിദ്ധ്യം കൊണ്ട് ചവറുകളെ ധന്യമാക്കിയതിന്.