Tuesday, August 26, 2008

പണ്ടാരത്തിലിന്റെ മര്‍ത്യവിജ്ഞാനം.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന ബൂലോഗത്തിന്റെ ആസ്ഥാന കവിയുടെ ഏറ്റവും പുതിയ കവിതയായ മര്‍ത്യവിജ്ഞാനം ചവറുകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു എന്ന വിവരം ഏവരേയും തര്യപ്പെടുത്തികൊള്ളുന്നു.

മര്‍ത്യന്റെ മാതൃഭാവം അനുപമായി അവതരിപ്പിച്ചിരിയ്ക്കുന്ന ഉല്‍കൃഷ്ടമായ ഒരു സൃഷ്ടിയാണ് മര്‍ത്യവിജ്ഞാനം. മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ കവിത ബൂലോഗത്തെ എക്കാലത്തേയും ഏറ്റവും മഹത്തരമായ ഒരു രചനയാണെന്ന് പറയാതിരിയ്ക്കാന്‍ അനോനിമാഷിന് പോലും കഴിഞ്ഞില്ല എന്നതാണ് ശരി.

ലോകോത്തരമായ മര്‍ത്യവിജ്ഞാനം എക്കാലത്തേയ്ക്കുമായി കുറ്റിച്ചൂല്‍ അടിച്ചു വാരി ഈ കച്ചറ ഡബ്ബയില്‍ സൂക്ഷിയ്ക്കുന്നു.

2 comments:

കുറ്റിച്ചൂല്‍ said...

ലോകോത്തരമായ മര്‍ത്യവിജ്ഞാനം എക്കാലത്തേയ്ക്കുമായി കുറ്റിച്ചൂല്‍ അടിച്ചു വാരി ഈ കച്ചറ ഡബ്ബയില്‍ സൂക്ഷിയ്ക്കുന്നു.

പിഷാരടി മാഷ് said...

ശ്രീ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന അനുഗ്രഹീത കവിയുടെ കാവ്യയാത്രയിലെ ഉല്‍ക്കടമായ ഒരു മയില്‍ക്കുറ്റിയാണ് 14 വേഗങ്ങള്‍ എന്ന കവിത. ആയുര്‍വേദം, കാമശാസ്ത്രം, മൂത്രാനുബന്ധ ശാസ്ത്രങ്ങള്‍ എന്നിവയില്‍ ആഴത്തിലും, പരന്നും ഉള്ള വായനാ സമ്പത്തും, ജ്ഞാന നൈപുണിയും കൊണ്ട്‌ ഈ കവിത പ്രത്യേകം ശോഭിച്ചു നില്‍ക്കുന്നു.

വേഗങ്ങളെ നിയന്ത്രിച്ചാല്‍ വരുന്ന കുഴപ്പങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന കവിത ഇന്ന് ലോകം നേരിടുന്ന വലിയ ഒരു വെല്ലുവിളിയിലേക്കു വിരല്‍ ചൂണ്ടുന്നു.

പണ്ടത്തെ മഹര്‍ഷിമാര്‍ക്ക് കാമവേഗം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ അതുപോലെ നമ്മള്‍ നിയന്ത്രിച്ചാല്‍ ശരീരത്തിനു ദോഷം ചെയ്യുമെന്നും അതുകൊണ്ടാണ് ശ്രീ പണ്ടാരം ഇതൊന്നും നിയന്ത്രിക്കാത്തതെന്നും തുറന്നടിക്കാനുള്ള അദ്ദേഹത്തിന്‍റെ ആര്‍ജ്ജവം ഇന്നത്തെ കവികളുടെ മുഖത്തടിക്കുന്ന ഒരു പ്രസ്താവനയാണ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന ഇത്തരം ഘണ്ഠഗ്ഘടോല്‍ക്കണ്ടമായ നിലപാടുകളിലൂടെ കവി വ്യത്യസ്തനാകുന്ന അപൂര്‍വ്വ ദൃശ്യ ചാരുതയും, അതിന്‍റെ കപിലോല്‍ക്കടമായ ശുഷ്ക്കാന്തിയും ഇവിടെ അനാദൃശമാണെന്നത്‌ പ്രത്യേകം എടുത്തു പറയാതെ വയ്യ.

ഇനിയും ഇതുപോലെ ധാരാളം മാറ്റൊലിക്കൊള്ളുന്ന വൃഷണാവലംബിത കാവ്യോന്മത്ത കുസുമങ്ങള്‍ വിരിയിക്കാന്‍ കവിയുടെ തൂലികയ്ക്ക് വിജൃംഭിതമായ ഉദ്ധാരണനൈപുണി കൈവരട്ടെയെന്ന്‌ ഉല്‍ക്കടാടോപം ആശംസിക്കുന്നു